പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

അംബികാദേവി

പ്രസിഡൻ്റ്

പി.ആർ ജയപ്രകാശ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജി.ജി.ആർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വി.ജയചന്ദ്രന്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സ്മിത ആർ.എസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വി.മാനോജ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ചവറ ഗ്രാമ പഞ്ചായത്ത് — പൊതുവിവരങ്ങൾവിവരങ്ങൾവിശദാംശങ്ങൾഗ്രാമ പഞ്ചായത്തിന്റെ പേര്ചവററവന്യൂ വില്ലേജ്ചവറസ്ഥാനംഉത്തര അക്ഷാംശം 8°58′ N, പൂർവ്വ രേഖാംശം 76°32′ Eബ്ലോക്ക് പഞ്ചായത്ത്ചവറതാലൂക്ക്കരുനാഗപ്പള്ളിഅസംബ്ലി മണ്ഡലംചവറപാർലമെന്റ് മണ്ഡലംകൊല്ലംവിസ്തീർണം11.59 ച.കീ.മിആകെ കുടുംബങ്ങൾ (2011)10,596ജനസംഖ്യ42,655പുരുഷൻമാർ20,396സ്ത്രീകൾ22,259പട്ടികജാതി കുടുംബങ്ങൾ983പട്ടികജാതി ജനസംഖ്യ3,672വാർഡുകൾ24ജനസാന്ദ്രത3,490 പേർ / ച.കീ.മിവനിത വാർഡുകൾ12പട്ടികജാതി വാർഡുകൾ2 — ചെറുശ്ശേരിഭാഗം, പുത്തൻകോവിൽഅതിരുകൾതെക്ക് — നീണ്ടകര ഗ്രാമ പഞ്ചായത്ത്തെക്ക് കിഴക്ക് — തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്കിഴക്ക് — തേവലക്കര പഞ്ചായത്ത്വടക്ക് — പന്മന പഞ്ചായത്ത്പടിഞ്ഞാറ് — അറബിക്കടൽ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ജനങ്ങളുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയും കര്‍ഷകത്തൊഴിലുമായിരുന്നു. കാലക്രമേണ കൃഷിയോടുളള ആഭിമുഖ്യം കുറഞ്ഞു. പരമ്പരാഗത കയര്‍വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യസംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് മത്സ്യബന്ധനമേഖല. ചവറ ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്ത് “ചവറ പന്മന തേവലക്കര ചകിരി കൊണ്ട് പിഴയ്ക്കണം” എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗത വ്യവസായം കയര്‍വ്യവസായമാണ്. പഞ്ചായത്ത് പ്രദേശത്തെ ആദ്യത്തെ ഹൈസ്ക്കൂള്‍ 1981-ല്‍ വജ്രജുബിലി ആഘോഷിച്ച ചവറ ബോയ്സ് ഹൈസ്ക്കൂള്‍ ആണ്. 1906-ല്‍ നിര്‍മ്മിച്ചതാണ് ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം. ചവറ ഗ്രാമപഞ്ചായത്തിലെ ജനസമൂഹം മത്സ്യബന്ധനം, കയര്‍ നിര്‍മ്മാണം, കാര്‍ഷികേതര നിത്യ ജോലികള്‍ എന്നിവയില്‍ വ്യാപൃതരായിരിക്കുന്നു. ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കര്‍ത്താവ് അഴകത്തു പത്മനാഭക്കുറുപ്പ് ചവറയുടെ...

കൂടുതൽ വായിക്കുക