ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ജനങ്ങളുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയും കര്‍ഷകത്തൊഴിലുമായിരുന്നു. കാലക്രമേണ കൃഷിയോടുളള ആഭിമുഖ്യം കുറഞ്ഞു. പരമ്പരാഗത കയര്‍വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യസംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് മത്സ്യബന്ധനമേഖല. ചവറ ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്ത് “ചവറ പന്മന തേവലക്കര ചകിരി കൊണ്ട് പിഴയ്ക്കണം” എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗത വ്യവസായം കയര്‍വ്യവസായമാണ്. പഞ്ചായത്ത് പ്രദേശത്തെ ആദ്യത്തെ ഹൈസ്ക്കൂള്‍ 1981-ല്‍ വജ്രജുബിലി ആഘോഷിച്ച ചവറ ബോയ്സ് ഹൈസ്ക്കൂള്‍ ആണ്. 1906-ല്‍ നിര്‍മ്മിച്ചതാണ് ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം. ചവറ ഗ്രാമപഞ്ചായത്തിലെ ജനസമൂഹം മത്സ്യബന്ധനം, കയര്‍ നിര്‍മ്മാണം, കാര്‍ഷികേതര നിത്യ ജോലികള്‍ എന്നിവയില്‍ വ്യാപൃതരായിരിക്കുന്നു. ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കര്‍ത്താവ് അഴകത്തു പത്മനാഭക്കുറുപ്പ് ചവറയുടെ അഭിമാനമാണ്. ശ്രീ ചട്ടമ്പിസ്വാമി അവര്‍കള്‍ പ്രദാനം ചെയ്ത സവിശേഷ സൂക്തങ്ങളും പ്രവര്‍ത്തനങ്ങളും ഈ നാടിനെ ചരിത്രത്തിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മണ്‍മറഞ്ഞു പോയ അതുല്യപ്രതിഭകളായ പുളിമാന പരമേശ്വരന്‍ പിളള, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, ഒ.നാണു ഉപാദ്ധ്യായന്‍, വി.സാംബശിവന്‍ എന്നിവര്‍ ഈ നാടിന്റെ സന്തതികളായിരുന്നു. ചവറയുടെ അഭിമാനമായിരുന്ന ബേബിജോണിനെ സംഭാവന ചെയ്തതും ചവറയാണ്